വിട്ടുകൊടുക്കില്ല നിന്നെ മരണം വന്നു വിളിച്ചാലും; കണ്ണീർക്കടലായി അച്ഛന്റെ കുറിപ്പ്

ജീവിതത്തിലേക്ക് ഒരു കുഞ്ഞുവരുന്നതിനെ സന്തോഷത്തോടെയാണ് മാതാപിതാക്കൾ സ്വീകരിക്കുന്നത്. കുഞ്ഞിന് ഒരു ജലദോഷം വന്നാൽപ്പോലും സ്നേഹമുള്ള അച്ഛനമ്മമ്മാർക്കാവും പൊള്ളുന്നത്. സങ്കേത് കുമാർ എന്ന അച്ഛന്റെ ഹൃദയംപൊള്ളിക്കുന്ന ജീവിതകഥയാണ് സമൂഹമാധ്യമങ്ങളിലുള്ളവരെ നോവിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലാണ് സങ്കേത് കുമാർ തന്റെ ജീവിതകഥ എഴുതിയിരിക്കുന്നത്.

കഥ ഇങ്ങനെ: പച്ചക്കറിയുടെ മൊത്തവ്യാപാരിയായ സങ്കേതിന് മൂന്നുമക്കളാണ്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും. ജന്മനാ ശ്വാസകോശത്തിലും കുടലിലും രക്തത്തിലും ഇൻഫക്ഷനുള്ള കുട്ടിയാണ് സങ്കേതിന്റെ പൊന്നോമനയായ ദുർവൻകർ എന്ന മകൻ. ക്രോണിക്ക് ഗ്രാനുലോമട്ടോസ് എന്ന അസുഖബാധിതനായ മകനെക്കുറിച്ച് കണ്ണീരോടെയാണ് ഈ അച്ഛൻ എഴുതിയിരിക്കുന്നത്. ഇത്രയും നാളും എന്തിനാണ് ആശുപത്രിയിൽ താമസിക്കുന്നത്? ചേച്ചിമാരെപ്പോലെ എനിക്കെന്താണ് സ്കൂളിൽ പോകാൻ പറ്റാത്തത്?

എന്നവൻ നിരന്തരം ചോദിക്കുമ്പോൾ ഞാൻ പറയും, നിന്റെ പ്രിയപ്പെട്ട കഥാപാത്രം ഷിൻ ചിൻ അല്ലേ. നീയും ഷിൻ ചിന്നിന്നെപ്പോലെ പ്രത്യേകതയുള്ളവനാണ്, അതുകൊണ്ടാണ് നീയും ഇതുപോലെയിരിക്കുന്നതെന്ന് പറയുമ്പോൾ അവൻ സന്തോഷവാനാകും ആശുപത്രിയിലാണെന്ന് മറക്കും. ഡിസംബറിൽ മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ദുർവൻകറിന്റെ ആരോഗ്യസ്ഥിതി കൂടുതൽ ദുർബലമായി. തൊലി കറുത്തു,

തൂക്കം കേവലം ഏഴുകിലോ മാത്രമായി. ഇതുകാണുമ്പോൾ ഞാൻ അവനോട് പറയും നീ കൂടുതൽ ശക്തനായിക്കൊണ്ടിരിക്കുകയാണെന്ന്. എന്നെങ്കിലുമൊരിക്കൽ ആശുപത്രിയ്ക്ക് പുറത്തിറങ്ങി ചേച്ചിമാരോടൊപ്പം സ്കൂളിൽ പോകാൻ കാത്തിരിക്കുകയാണ് കുഞ്ഞുദുർവൻകർ. 10,000 രൂപ മാത്രം മാസവവരുമാനുള്ള സങ്കേതിനെ ആശ്രയിച്ചാണ് അഞ്ചംഗകുടുംബം കഴിയുന്നത്.

മകന്റെ ചികിൽസയ്ക്കും കിമോതെറാപ്പികൾക്കുമായി കാറും ഭാര്യയുടെ ആഭരണങ്ങളുമെല്ലാം വിറ്റു. എന്നിട്ടും നാലരലക്ഷം രൂപമാത്രമാണ് ലഭിച്ചത്. 50 ലക്ഷം രൂപയാണ് മുഴുവൻ ചികിൽസാചെലവ്. അതിനുള്ള വഴികാണാതെ ഉഴറുകയാണ് കുടുംബം. ഒരു ദിവസമെങ്കിൽ ഒരു ദിവസം മകനെ ആശുപത്രിയുടെയും മരുന്നിന്റെയും ലോകത്തുനിന്നും രക്ഷപെടുത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദിവസം കാത്തിരിക്കുകയാണ് ഈ നിർധന..

Leave a Reply

Your email address will not be published. Required fields are marked *