അധികമാരും ഓർക്കാതെ അദ്ദേഹത്തിന്റെ ഓർമ്മ ദിവസം കടന്നു പോയി

മലയാള സിനിമയിൽ നിരവധി നല്ല വേഷങ്ങൾ അവതരിപ്പിച്ച നടനാണ് കലാശാല ബാബു, കഴിഞ്ഞ വര്ഷം ഇതേ ദിവസം ആണ് അദ്ദേഹം നമ്മെ വിട്ടു പോയത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു മരണം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. നിരവധി സ്വഭാവ വേഷങ്ങളും, വില്ലൻ വേഷങ്ങളും അദ്ദേഹം അനശ്വരമാക്കി.

കുറച്ച് കാലങ്ങളായി അദ്ദേഹം രോഗാവസ്ഥ മൂലം സിനിമയിൽ സജീവമല്ലായിരുന്നു. കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. കോളേജിൽ പഠിച്ചിരുന്ന കാലത്ത് റേഡിയോ നാടകങ്ങളിലൂടെയാണ് കലാശാല ബാബു കലയുടെ ലോകത്തേക്ക് എത്തുന്നത്. ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ ലോകത്തെത്തിയത്.

ഏറെ കാലം നാടകവും സിനിമയും അദ്ദേഹം ഒരുമിച്ച് കൊണ്ടുപോയി. ധാരാളം സീരിയലുകളിലും അഭിനയിച്ചിരുന്നു. ലോഹിതദാസിന്റെ കസ്‌തൂരിമാനിലെ തീവിഴുങ്ങി ലോനപ്പൻ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു.

എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റൺവേ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തു. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മ ദിവസമായ ഇന്ന് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയയിലോ ആരും അദ്ദേഹത്തിനെ സ്മരിച്ചു കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *