മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; തൊഴുത്തില്‍ കെട്ടിയ പശുവിന്റെ അകിട് മുറിച്ചു

തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ അകിട് മുറിച്ചുമാറ്റി സാമൂഹിക വിരുദ്ധര്‍. മാവേലിക്കര പുതിയകാവിലാണ് ഈ കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ ദിവസം രാത്രിയിലാണ് പശുക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പുതിയകാവ് തച്ചിട്ടി വടക്കതില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കള്‍ക്ക് നേരെയായിരുന്നു ഈ ക്രൂരവിനോദം.

അനില്‍ കുമാര്‍ തൊഴുത്തില്‍ കെട്ടിയിരുന്നു ഒരു പശുവിന്റെ അകിടാണ് സാമൂഹിക വിരുദ്ധര്‍ മുറിച്ചു മാറ്റിയത്. തൊഴുത്തില്‍ കയറി അക്രമികള്‍ കയര്‍ അഴിക്കുന്നതിനിടെ ഒരു പശു ഓടി രക്ഷപ്പെട്ടു. അകിട് മുറിച്ച പശുവിന്റെ കാലുകള്‍ കെട്ടുന്നതിനിടെ പശു ഉച്ചത്തില്‍ കരഞ്ഞു. അതോടെ വീട്ടുകാര്‍ ഉണര്‍ന്നു. അപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *