എട്ടുവർഷമായി കുട്ടികളില്ല, വിവാഹമോചനമാണ് നല്ലതെന്ന് ഭർതൃവീട്ടുകാർ; യുവതി ചെയ്തത്

ആശുപത്രിയിൽ നിന്ന് യാത്ര തുടങ്ങിയിട്ട് അര മണിക്കൂറിൽ കൂടുതലായെങ്കിലും അശ്വതി വളരെ നിശബ്ദയായിരുന്നു. ഒരിക്കൽ നക്ഷത്രങ്ങൾ പോലെ തിളങ്ങിയിരുന്ന അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. കവളിലൂടെ ഒലിച്ചിറങ്ങിയിരുന്ന കണ്ണുനീർ തുടയ്ക്കണമെന്ന് പ്രണവിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അങ്ങനെ ചെയ്താൽ ഒരു പക്ഷേ അവൾ വാവിട്ട് കരഞ്ഞാലോയെന്ന് അവൻ ശരിക്കും ഭയപ്പെട്ടു. […]