അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; വിവരം പറഞ്ഞപ്പോൾ അത് കക്കയായിരിക്കും മാഡം എന്ന് മറുപടി

അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; വിവരം പറഞ്ഞപ്പോൾ അത് കക്കയായിരിക്കും മാഡം എന്ന് മറുപടി

കഴിഞ്ഞ ദിവസം കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും ഇന്ന് തിരുവനന്തപുരത്തെ ഐശ്വര്യ ഹോട്ടലിലുമാണ് മോശം ഭക്ഷണം വിളമ്പിയത്.ഒരു ഹോട്ടലിൽ പോകുമ്പോൾ വില കൂടുതലായാലും തന്റെ കുടുംബത്തിന് നല്ല ഭക്ഷണം കിട്ടണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാൽ കിട്ടുന്നത് പഴകിയതും ഉപയോഗ ശൂന്യവും നിലവാരമില്ലാത്തതുമായ ഭക്ഷണമാണെങ്കിലോ? നല്ല ഭക്ഷണം എന്ന് കരുതി നമ്മൾ ഭക്ഷണം കഴിക്കാൻ പോകുന്ന പല ഹോട്ടലുകളും പക്ഷേ വൃത്തിഹീനവും പഴകിയതുമായ ഭക്ഷണവുമാണ് നമുക്ക് നൽകുന്നത്.
തിരുവനന്തപുരം വഴുതക്കാടിന് സമീപമുള്ള ശ്രീ ഐശ്വര്യ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വീട്ടമ്മയ്ക്ക് ലഭിച്ചത് കടക്കറിയിൽ നിന്നും ഒച്ചിനെയാണ്.

രാവിലെ ഒൻപതര മണിയോടെയാണ് ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയത്. അപ്പവും കടലക്കറിയും കഴിക്കുന്നതിനിടയിലാണ് ഒച്ചിനെ കിട്ടിയത്. എന്നാൽ ഒച്ചിനെ കാണിച്ചപ്പോൾ ഹോട്ടൽ ഉടമ നൽകിയ വിശദീകരണം അത് കക്കയാണ് എന്നാണ്. എന്നാൽ വെജിറ്റേറിയൻ ഹോട്ടലിൽ എവിടെ നിന്നാണ് കക്ക എത്തുക എന്ന ചോദ്യത്തിന് പ്രശ്‌നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം നൽകാം എന്നുമാണ് ഉടമ പറഞ്ഞതെന്ന് പരാതിക്കാരി മറുനാടനോട് പറഞ്ഞു.

പരിഹാരവും വേണ്ട എന്ന് പറഞ്ഞ ശേഷം പരാതിക്കാരി നഗരസഭയിലെ ആരോഗ്യ വിഭാഗത്തിനെ പരാതി അറിയിച്ചു. പിന്നാലെ ഹോട്ടലിൽ എത്തി പരിശോധന നടത്തിയ അധികാരികൾ കണ്ടത് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ പാലും തൈരും വൃത്തിയില്ലാതെ സൂക്ഷിച്ചിരിക്കുന്നതാണ്. പ്പം തന്നെ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം. ദോശ മാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന വെള്ളത്തിന് സമീപം എന്നിങ്ങനെ ആകെ വൃത്തിയില്ലാത്ത അന്തരീക്ഷം. ഇതിന് പിന്നാലെ നഗരസഭ അധികൃതർ ഹോട്ടൽ പൂട്ടി സീൽ ചെയ്യുകയും ചെയ്തു.
കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം നഗരസഭ നടത്തിയ പരിശോധനയിൽ മോശം ഭക്ഷണം കണ്ടെത്തിയിരുന്നു.

കോട്ടയം , മുനിസിപ്പൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോഥനയിൽ നഗരത്തിലെ മുന്തിയ ഹോട്ടലുകളായ വിൻസർ കാസിൽ , വേമ്പനാട് ലേക്ക് റിസോർട്ട് ,അടക്കം എട്ടോളം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണവും ഉപയോഗ ശൂന്യമായ എണ്ണയും പിടിച്ചെടുത്തു .സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ജനറൽ , മാർക്കറ്റ്, നാട്ടകം എന്നീ സോണൽ തിരിച്ചായിരുന്നു ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോഥന. ക്രമക്കേടു കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുകയും പാത്രങ്ങൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുകയും ചെയ്തു.

കോട്ടയം നഗരത്തിലെത് ഉൾപ്പടെ എട്ടോളം ഹോട്ടലുകളിലാണ് മോശം ഭക്ഷണവും വൃത്തിയില്ലാത്ത അന്തരീക്ഷവും കണ്ടെത്തി പിഴ അടപ്പിച്ചത്. വിൻസർ കാസിൽ കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ഒന്നാണ്. വേമ്പനാട് ലേക്ക് റിസോർട്ട് ത്രീസ്റ്റാർ ഹോട്ടലുകളുടെ പട്ടികയിലുള്ളതാണ്. ഉപഭോക്താക്കളിൽ നിന്നും അതിഥികളിൽ നിന്നും വമ്പൻ തുക ഈടാക്കുന്ന ഇത്തരക്കാർ പക്ഷേ വിളമ്പുന്നത് മോശം ഭക്ഷണം, പഴകിയ ചിക്കൻ കറി, ഉപയോഗ ശൂന്യമായ എണ്ണ, പഴക്ക ചെന്ന ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.

ഈ രണ്ട് ഹോട്ടലുകൾക്ക പുറമെ ന്യൂ ഭാരത്, എ വൺ ടീ ഷോപ്പ്, ഇന്ത്യൻ കോഫി ഹൗസ, ശങ്കർ ടീ സ്റ്റാൾ, ഹോട്ടല് സം സം, ബോർമ എന്നിവടങ്ങളിൽ നിന്നും മോശം ഭക്ഷണം കണ്ടെത്തി. ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ മൂന്ന് ഹോട്ടലുകൾക്ക് താക്കീത് നൽകി ഒഴിവാക്കുകയും നോട്ടീസ് നൽകുകയുമായിരുന്നു. ബാക്കി അഞ്ച് ഹോട്ടലുകൾക്കായി 25000 രൂപയോളം പിഴയിടുകയും ചെയ്തു.ശബരിമല സീസൺ വരാനിരിക്കെ നിരവധി അയ്യപ്പഭക്തർ ഉപയോഗിക്കുന്ന ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഒപ്പം തന്നെ മഴക്കാലത്തിന് മുൻപ് രോഗങ്ങൾ പടർന്ന് പിടിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയുാമണ് പരിശോധന നടത്തിയത് എന്ന് നഗരസഭ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊടുക്കുന്ന പണത്തിന് മോശം ഭക്ഷണം നൽകുന്നത് ഒരിക്കലും ഒരു സമൂഹവും അംഗീകരിക്കുകയില്ല. അത്തരത്തിൽ അധികൃതർ പരിശോധന നടത്തിയാലും മുഖ്യധാര മാധ്യമങ്ങൾ പേര് പ്രസിദ്ധീകരിക്കുകയുമില്ല ജനങ്ങൾ അറിയുകയുമില്ല. വീണ്ടും വീണ്ടും ഇത്തരം കൊള്ളക്കാരുടെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയുപം ചെയ്യുന്നു. ഇത്തരം ചതിയന്മാരെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ മാത്രമാണ് നടപടിക്ക് വിധേയരായ ഓരോ ഹോട്ടലുകളേയും മറുനാടൻ മലയാളി തുറന്ന് കാണിക്കുന്നത്.

‘അച്ഛന്റെ കാർക്കശ്യമാണ് അയാളുമായി അടുപ്പിച്ചത്; സ്നേഹത്തോടെ ദൂഷ്യവശങ്ങള്‍ പറഞ്ഞുതന്നിരുന്നെങ്കിൽ ജീവിതം നന്നായേന്നെ!’

ഓലമേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള തെരുവ്. ഒരു കാറിനു മാത്രം കടന്നുപോകാവുന്ന റോഡിന്റെ അങ്ങേയറ്റത്തെ രണ്ടുനില ഫ്ലാറ്റിനു മുന്നിൽ നിന്ന് ആരോ കൈവീശി. അടുത്തു ചെന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളൂ, ചാർമിള. ‘ചീരപ്പൂവകൾക്കുമ്മ കൊടുത്തു’ വന്ന ചിരിയും പനങ്കുല പോലുള്ള മുടിയുമൊന്നും ഇപ്പോഴില്ല. ആ കണ്ണുകളിലെ തിളക്കമൊഴിച്ച്. ചിരിയോടെ ചാർമിള വീട്ടിലേക്ക് ക്ഷണിച്ചു. കഷ്ടിച്ചു രണ്ടു മുറിയുള്ള വീട്. ഒന്നോ രണ്ടോ പ്ലാസ്റ്റിക് കസേരകളുള്ള ഹാളിൽ പ്രവർത്തിക്കാത്ത ഒരു ടിവിയാണ് ആകെയുള്ള ആർഭാടം. മകന്റെ പുസ്തകങ്ങൾ വച്ച മേശ മാത്രമേ ചിട്ടയോടെ ഇരിപ്പുള്ളൂ.

അകത്തെ ഒരു മുറിയിൽ നിന്ന് നായ്ക്കളുടെ കുര. ‘‘മോന്റെ നിർബന്ധമാണ് നായ്ക്കളെ വളർത്തണമെന്ന്. പുറത്തു വളർത്തരുതെന്ന് വീട്ടുടമയുടെ കർശന നിർദേശമുണ്ട്. അപ്പോൾ ഇതേ വഴിയുള്ളൂ. ഞാൻ ഇവിടെ പായ വിരിച്ചു കിടക്കും.’’ സ്വീകരണ മുറിയിലെ തറയിലേക്ക് വിരൽ ചൂണ്ടി ഇതു പറയുമ്പോൾ വേദന മറയ്ക്കാനെന്ന പോലെ ചാർമിള പിന്നെയും ചിരിച്ചു. തൊട്ടടുത്ത മുറിയിലാണ് അമ്മ ഹൈസിന്തും മോനും. അമ്മയുടെ കട്ടിലിലെ കീറിത്തുടങ്ങിയ മെത്തയിൽ നിറയെ അലക്കിയതും അലക്കാത്തതുമായ തുണികൾ. തളർന്നുകിടക്കുന്ന ആ അമ്മയുടെ ലോകം ആ കട്ടിലും കുട്ടിയുമാണ്. ഞങ്ങളെ കണ്ടപാടേ ഒഴുക്കോടെ ഇംഗ്ലിഷിൽ അവർ പറഞ്ഞു, ‘‘മോളെ രക്ഷിക്കണം, പാവമാണ്. നിങ്ങളൊക്കെയേ ഉള്ളൂ…’’

ഒരു കാലത്ത് രാജ്ഞിയെപ്പോലെ ജീവിച്ച ആ അമ്മയുടെ ഇപ്പോഴത്തെ ജീവിതം സ്റ്റോർ റൂം പോലുള്ള ആ മുറിയിലെ കട്ടിലിലാണ്. അമ്മയ്ക്ക് പഴയ ജീവിതം തിരിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിലും മരുന്നെങ്കിലും മുടങ്ങാതെ കൊടുക്കാനാകണം, സംസാരിക്കുമ്പോൾ ജീവിതത്തിലെടുത്ത തീരുമാനങ്ങളിലെ പിഴവുകളെ കുറിച്ചായിരുന്നു ചാർമിള ഏറെ വേദനിച്ചത്. ‘‘മകൻ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകർത്തത്. ഒൻപതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലൈനായി ഓർഡർ ചെയ്തു കൊടുക്കുന്ന പീത്‌സ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ് നടൻ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്കൂൾ ഫീസ് മുടങ്ങുന്നില്ല.’’ സംസാരത്തിനിടെ ചാർമിള പലപ്പോഴും കരഞ്ഞു.

ഈ അവസ്ഥയിൽ എങ്ങനെയെത്തി?

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പ്രണയങ്ങളുണ്ടായി. അനുഭവങ്ങളിൽ നിന്ന് ഞാൻ പാഠം പഠിച്ചുമില്ല. രാജേഷുമായി ബന്ധം പിരിഞ്ഞശേഷം എങ്ങോട്ടു പോകണമെന്ന് അ റിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാൻ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു പോലും വിശ്വാസമായില്ല. എ ന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോൾ അയാൾക്ക് സംശയമാണ്. മുകളിൽ നിന്ന് അയാൾ എത്തിനോക്കും.

നായ്ക്കളെ അയാൾക്കിഷ്ടമില്ല. പക്ഷേ, മോനെ സങ്കടപ്പെടുത്തേണ്ടെന്നു കരുതി രണ്ടു മുറികളിലൊന്നിൽ അവറ്റകളെ വളർത്തുന്നു. ആഴ്ചയിൽ ഒരു ദിവസം പുറത്തു കൊണ്ടുപോയി കുളിപ്പിക്കും. ചോറും തൈരുമാണ് നായ്ക്കളുടെയും ഭക്ഷണം, ഡോഗ് ഫൂഡ് വാങ്ങിക്കൊടുക്കാൻ എന്റെ കയ്യിൽ പണമെവിടെ? സിനിമകൾ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വർക്ക് അടുപ്പിച്ച് കിട്ടിയാൽ മതി. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാൽ സ്ഥിര വരുമാനം ലഭിക്കുമായിരുന്നു.

എന്റെ പേരിടീലിന് വന്നത് കരുണാനിധിയും ശിവാജി ഗണേശനും എം.എൻ. നമ്പ്യാരും ബാലാജിയും ഷീലയും ഉൾപ്പെടുന്ന വലിയ താരനിരയാണ്. അച്ഛന്‍ മനോഹർ പ്രശസ്തനായ വെറ്ററിനറി ഡോക്ടറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡ്വൈസറുമായിരുന്നു. അന്നത്തെ പ്രമുഖ താരങ്ങളുടെ യെല്ലാം മൃഗങ്ങളെ ചികിത്സിച്ചത് അച്ഛനാണ്. അതുകൊണ്ടു സിനിമാക്കാരുമായെല്ലാം വലിയ അടുപ്പം. സിനിമയിൽ അഭിനയിക്കുന്നതൊക്കെ വലിയ കുറച്ചിലായാണ് അച്ഛന്റെ കുടുംബക്കാർ കണ്ടിരുന്നത്.

‘നല്ലതോര്‍ കുടുംബം’ എന്ന ചിത്രത്തിൽ ശിവാജി ഗണേശന്റെ മകനായിട്ടായിരുന്നു എന്റെ തുടക്കം. ആദ്യം മറ്റൊരു കുട്ടിയാണ് ആ വേഷം ചെയ്തത്. അവള്‍ തുടരെ ഡയലോഗുകള്‍ തെറ്റിച്ചതോടെ സാറിന് ദേഷ്യമായി. ബാലാജിയാണ് എന്നെക്കുറിച്ച് പറഞ്ഞത്. ആൺവേഷം കെട്ടി സംവിധായകൻ പറഞ്ഞുതന്നത് അതുപോലെ ചെയ്തു. ശിവാജി സാറിനും മറ്റും എന്റെ അഭിനയം ഇഷ്ടപ്പെട്ടു. ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ ബാലാജി സാറിന്റെ വീട്ടിൽ പോയി. മകളെ വിവാഹം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരനെ അദ്ദേഹം അച്ഛന് പരിചയപ്പെടുത്തി, മോഹൻലാൽ. വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ നായികയായാണ് ഞാൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

സ്കൂളിൽ പഠിക്കുമ്പോൾ നായികയുമായി?

ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വെക്കേഷനാണ് ‘ധന’ത്തിലേക്ക് വിളിച്ചത്. പഠിത്തം ഉഴപ്പുമോ എന്നായിരുന്നു അച്ഛനു പേടി. എന്റെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു. ഞാനാണ് നായിക എന്നു സിബി മലയിൽ സാർ പറഞ്ഞിട്ടും എനിക്കു വിശ്വാസമായില്ല. ഒന്നിലധികം നായികമാർ ഉണ്ടാകുമെന്നാണ് കരുതിയത്.

തലേന്ന് തന്നെ ഡയലോഗുകൾ പഠിക്കാൻ തരും. ഞാൻ എല്ലാം എഴുതി കാണാപ്പാഠം പഠിക്കുമെങ്കിലും ടേക്കെടുക്കുമ്പോൾ മറന്നുപോകും. ടെൻഷന്‍ കൂടിക്കൂടി ഞാൻ കരച്ചിലായി. അപ്പോൾ മോഹൻലാൽ വന്നു പറഞ്ഞു, ‘സമയം എടുത്തു പഠിച്ചോളൂ, ഞാൻ കാത്തിരിക്കാം.’ ഒരു പുതുമുഖത്തിനു വേണ്ടി സൂപ്പർതാരം അങ്ങനെ പറയുന്നത് വലിയ അദ്ഭുതമായിരുന്നു. പത്തു ദിവസത്തേക്ക് ഷൂട്ട് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും എട്ടു ദിവസം കഴിഞ്ഞപ്പോൾ പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇതോടെ വീണ്ടും ടെൻഷനായി. അഭിനയം ശരിയാകാത്തതുകൊണ്ട് പറഞ്ഞുവിടുവാണോ എന്നോർത്ത് കരഞ്ഞപ്പോൾ സിബി സാർ വന്നുപറഞ്ഞു, ‘നന്നായി ചെയ്തതു കൊണ്ട് എട്ടുദിവസം കൊണ്ടു തന്നെ ഓകെ ആയി.’ അവാർഡ് കിട്ടിയതു പോലെയായിരുന്നു ആ വാക്കുകൾ.

‘ധന’ത്തിനു ശേഷം അടുത്ത വർഷത്തെ അവധിക്കാണ് ഭരതൻ സാർ ‘കേളി’യിലേക്ക് വിളിക്കുന്നത്. ‘കേളി’യിലെ അ ഭിനയത്തിന് ഒരുപാട് അംഗീകാരം ലഭിച്ചു. ഫുൾ ക്രെഡിറ്റും ഭ രതൻ സാറിനാണ്. ‘കാബൂളിവാല’, ‘അങ്കിൾ ബൺ’ തുടങ്ങി ഒരുപാട് ഹിറ്റുകൾ.

വളർന്നത് അനാഥാലയത്തിൽ, 10 ക്ലാസ് കഴി‍ഞ്ഞ് കൂലിപ്പണി ഇപ്പോൾ ജില്ലാ കലക്ടർ

സ്കൂൾ കാലം മുതൽ ഡിഗ്രി വരെ രണ്ടാം ഭാഷ അറബിക്. എന്നിട്ടും സിവിൽ സർവീസസ് പരീക്ഷയ്ക്കു മുഹമ്മദലി ശിഹാബ് മലയാളം ഓപ്ഷനൽ വിഷയമാക്കി. ഇന്റർവ്യൂവും മലയാളത്തിൽ. ആദ്യ ശ്രമത്തിൽ തന്നെ 226–ാം റാങ്ക് നേടിയ ആ ‘തനി മലയാളി’ ഇപ്പോൾ ജില്ലാ കലക്ടറാണ്; അതും, ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാൻഡിൽ !

എന്തുകൊണ്ട് മലയാളം ?
മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ ശിഹാബ് സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനു മുൻപ് 21 പിഎസ്‌സി പരീക്ഷകൾ എഴുതിയിരുന്നു; എല്ലാം മലയാളത്തിൽ. എല്ലാറ്റിലും നിയമന ഉത്തരവും ലഭിച്ചു. ചില പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള അവസരം നേരത്തേ തന്നെയുണ്ടായിരുന്നതാണു ശിഹാബ് പ്രയോജനപ്പെടുത്തിയത്.

സിവിൽ സർവീസസിനു ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനൽ വിഷയങ്ങളാക്കിയാണു പരിശീലനം തുടങ്ങിയത്. പ്രിലിമിനറി കഴിഞ്ഞ് മെയിനിനു ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഭാഷയിലെ അവഗാഹത്തിനു അധ്യാപകന്റെ പ്രശംസ ലഭിച്ചതു പ്രോത്സാഹനമായി; മെയിൻ പരീക്ഷയിലെ എല്ലാ പേപ്പറും ഇന്റർവ്യൂവും മലയാളത്തിൽ മതിയെന്നും തീരുമാനിച്ചു.

ഇംഗ്ലിഷ് പുസ്തകങ്ങളെ ആധാരമാക്കിയാണു പഠിച്ചതെങ്കിലും മലയാളത്തിൽ കുറിപ്പുകൾ തയാറാക്കി. ഇംഗ്ലിഷിലെ തത്തുല്യ പദങ്ങൾ മലയാളത്തിൽ കണ്ടെത്താൻ നിഘണ്ടുവിന്റെ സഹായം തേടി. എൻസിഇആർടി പാഠപുസ്തകങ്ങളുടെ പരിഭാഷയും സഹായിച്ചു. എല്ലാറ്റിനും തത്തുല്യപദങ്ങൾ കണ്ടെത്തണമെന്നില്ലെന്നും ആശയം ഫലിപ്പിക്കുകയാണു പ്രധാനമെന്നും ശിഹാബ് പറയുന്നു.

മലയാളം വേഗത്തിൽ എഴുതാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ കൃത്യമായ സമയം ക്രമീകരിച്ചു. തീരാത്തവ അക്കമിട്ട് അടുത്തതെഴുതി. ബാക്കിയായ ഭാഗങ്ങൾ ശേഷിച്ച സമയത്തു പൂർത്തിയാക്കി.

ഇന്റർവ്യൂവിനു ദ്വിഭാഷിയുണ്ടായിരുന്നു. ഇടയ്ക്കു പരിഭാഷ അപര്യാപ്തമെന്നു തോന്നിയപ്പോൾ ബോർഡ് ചില ചോദ്യങ്ങൾ ഇംഗ്ലിഷിൽ നേരിട്ടു ചോദിച്ചു; മറുപടിയും ഇംഗ്ലിഷിൽ.

ഇന്ത്യയിൽ ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ രണ്ടു സംസ്ഥാനങ്ങളിലൊന്നാണു നാഗാലാൻഡ് (മറ്റൊന്ന് അരുണാചൽ പ്രദേശ്). നാഗാലാൻഡിലെ ട്യുവൻസങ് ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോൾ ശിഹാബിന് ഇംഗ്ലിഷ് പ്രശ്നമേയല്ല.

ലാസ്റ്റ് ഗ്രേഡ് മുതൽ ഐഎഎസ് വരെ
സിവിൽ സർവീസസ് ഇന്റർവ്യൂ വരെ മലയാളത്തിൽ എന്നു കേൾക്കുമ്പോഴുള്ള കൗതുകത്തിനപ്പുറം അറിയേണ്ടതാണു മുഹമ്മദലി ശിഹാബിന്റെ ജീവിതകഥ (അല്ല, അതിജീവനകഥ). അനാഥാലയത്തിൽ വളർന്ന്, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ചു ചിന്തിച്ച്, അതിനുള്ള യോഗ്യത നേടാനായി പ്രൈവറ്റായി ഡിഗ്രി പഠിച്ചയാളുടെ വിജയകഥയാണത്.

വീടുകളിൽ മുറവും കുട്ടയും വിൽക്കുകയായിരുന്നു ശിഹാബിന്റെ വാപ്പയുടെ ജോലി. പിന്നീട് എവടണ്ണപ്പാറയിലെ വഴിവക്കിൽ ഉന്തുവണ്ടിയിലായി കച്ചവടം. ശിഹാബ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വാപ്പ മരിച്ചതോടെ ജീവിതം മാറി. 11 വയസ്സു മുതൽ 21 വയസ്സു വരെ ശിഹാബിന്റെ ജീവിതം അനാഥാലയത്തിലായി. പത്താം ക്ലാസ് കഴി‍ഞ്ഞ് കുറച്ചുകാലം കൂലിപ്പണി. ശേഷം അനാഥാലയത്തിന്റെ കീഴിൽത്തന്നെ പ്രീഡിഗ്രി, ടിടിസി. വളവന്നൂർ ബാഫഖി യതീംഖാനയിൽ അധ്യാപകനായി. സർക്കാർ ജോലിക്കായി പിഎസ്‌സി പരീക്ഷകളെഴുതിത്തുടങ്ങി. ഇതിനിടെയാണു സിവിൽ സർവീസ് മോഹമുദിച്ചത്. ബിഎ ഹിസ്റ്ററിക്കു പ്രൈവറ്റായി റജിസ്റ്റർ ചെയ്തു.

2004ൽ ജലവിഭവ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായി ആദ്യ പിഎസ്‌സി ജോലി. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, എൽപി/യുപി സ്കൂൾ അധ്യാപകൻ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു.

ബിരുദം ഒന്നാം ക്ലാസിൽ ജയിച്ചതോടെ സിവിൽ സർവീസ് സ്വപ്നത്തിനു ജീവൻവച്ചു. മുക്കം യതീംഖാന അധികൃതർ പിന്തുണയുമായെത്തി. അങ്ങനെ ഡൽഹി സകാത്ത് ഫൗണ്ടേഷനിൽ പരിശീലനത്തിനു കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരിലൊരാളായി.

മലയാളം ഓപ്ഷനലായി തിരഞ്ഞെടുക്കാൻ ജീവിതപശ്ചാത്തലവും കാരണമാണ്. അനാഥാലയ കാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ കൂട്ടുപിടിച്ച പുസ്തകങ്ങളാണു മലയാളവുമായി അടുപ്പിച്ചത്. 2011ൽ 30 ാം വയസ്സിൽ ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്.

എല്ലാ അനുകൂല സാഹചര്യങ്ങളുടെയും തുണയോടെ പഠിച്ച് ആദ്യശ്രമത്തിൽ വിജയിച്ച പലരുമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചൊരാളുടെ ഐഎഎസ് വിജയം അതിനെക്കാൾ എത്രയോ വലുത്.

സിൽക്ക് സ്മിതയുടെ അതേ രൂപസാദൃശ്യമുള്ള പെൺകുട്ടി

ഒരുകാലത്ത് തെന്നിന്ത്യയിലെ ഗ്ലാമർ റാണിയായിരുന്ന സിൽക്ക് സ്മിതയുടെ അതേ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഈ പെൺകുട്ടി അഭിനയിച്ച ടിക് ടോക് വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ എന്നാണ് വിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍. സ്മിത പുനര്‍ജനിച്ചതാണോയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു.

സിൽക്ക് സ്മിതയുമായുള്ള രൂപസാദൃശ്യം കാരണം വിഡിയോ വളരെ പെട്ടെന്നുതന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി. സിൽക്ക് സ്മിതയും സൂപ്പർതാരം രജനീകാന്തും ഒരുമിച്ച് അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.

1980- 90 കാലഘട്ടത്തിൽ ഗ്ലാമർ വേഷങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് സില്‍ക്ക് സ്മിത. എല്ലാ തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയ താരം മോഹൻലാൽ, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം വേഷമിട്ടിട്ടുണ്ട്. കടുത്ത ഡിപ്രഷൻ മൂലം 36-ാം വയസ്സിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു സിൽക്ക് സ്മിത.

കുത്തിയൊലിക്കുന്ന റോഡിലെ വെള്ളത്തിൽ അകപ്പെട്ട് അംഗപരിമിതൻ; നോക്കി നിന്ന് നാട്ടുകാർ; കൈത്താങ്ങായി പെരുമഴ നനഞ്ഞ് വിദ്യാർത്ഥികൾ

നാട്ടുകാരെല്ലാം ഒറ്റപ്പെട്ടുപോയ മനുഷ്യനെ നോക്കി സഹതാപം കാണിക്കാൻ മാത്രം മനസ് വെച്ചപ്പോൾ ഒരു കൈ നീട്ടി സഹായിക്കാൻ ഉണ്ടായത് വിദ്യാർത്ഥികൾ മാത്രമാണ്. ചാരുംമൂട് ജങ്ഷനിലെ വെള്ളക്കെട്ടിൽ അകപ്പെട്ട അംഗപരിമിതനെ സഹായിച്ചാണ് നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾ നന്മയുടെ പര്യായങ്ങളായത്.

കാലുകൾ വയ്യാതെ നിരങ്ങി നീങ്ങുന്ന അംഗപരിമിതനാണ് വെള്ളക്കെട്ട് രൂപപ്പെട്ട റോഡിൽ പെട്ടുപോയത്. ഇയാളെ സഹായിക്കാൻ കൈത്താങ്ങായി യൂണിഫോം നനയുമെന്ന ഭയമൊന്നുമില്ലാതെ മുന്നോട്ട് വരികയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികൾ.

ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയെ തുടർന്നാണ് ജങ്ഷന്റെ കിഴക്കുവശം കെപി റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ അംഗപരിമിതൻ മുങ്ങിപ്പോയത്. കാലുകൾക്കു ശേഷിയില്ലാത്തതിനാൽ കൈകൾ കുത്തി നടക്കുന്ന തമിഴ്‌നാട് സ്വദേശി അരയ്ക്ക് മുകളിൽ വെള്ളക്കെട്ടിനുള്ളിൽ അകപ്പെട്ടു പോവുകയായിരുന്നു.

ഈ സമയത്ത് മഴയിലൂടെ നടന്നു വന്ന താമരക്കുളം വിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ നിന്നും ഇയാളെ പൊക്കിയെടുത്ത് കടത്തിണ്ണയിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴും കൈയ്യും കെട്ടി മഴ നനയുമെന്ന ആശങ്കയിൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു നാട്ടുകാർ.

ചാലക്കുടിയുടെ സ്വന്തം സീമ ചേച്ചി; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒത്തുകൂടിയ ശേഷം ദൃശ്യങ്ങൾ പകർത്തി ബ്ലാക്‌മെയ്‌ലിങ് പതിവാക്കി

പെരുമ്പാവൂരിൽ പ്രമുഖ യുവ വ്യവസായിയായ നിറപറ എംഡി ബിജു കര്‍ണ്ണന്റെ പരാതിയില്‍ അറസ്റ്റിലായ ചാലക്കുടി സ്വദേശി സീമ, ഇടപ്പള്ളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹല്‍ എന്നിവയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ബിജുവിനെ ഫേസ്ബുക്കിലൂടെ പ്രതികൾ ആദ്യം പരിചയപ്പെടുകയും പിന്നീട് ഇവരെല്ലാവരും ഒത്തുകൂടുകയും ചെയ്തു.

ഇതിനിടെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുകയുമായിരുന്നു.ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു ആദ്യം പണമിടപാട്. എന്നാല്‍ തുടരത്തുടരെ പണം ആവശ്യപ്പെട്ടു തുടങ്ങി. പിന്നീട് വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. ഇതോടെയാണ് തട്ടിപ്പിനിരയായ വ്യവസായി പോലീസിനെ സമീപിക്കുകയായിരുന്നു.

ഇതോടെയാണ് സീമയുടെ ബന്ധങ്ങളെക്കുറിച്ച് ബിജു കർണ്ണൻ തിരിച്ചറിയാൻ തുടങ്ങിയത്. പിടിയിലായവര്‍ നേരത്തെയും തട്ടിപ്പുകള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സീമയ്‌ക്കു രാഷ്‌ട്രീയക്കാരും ഉദ്യോഗസ്‌ഥരുമടങ്ങുന്ന സംഘം ഒത്താശ ചെയ്യുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചലച്ചിത്രനടിയെന്നു പറഞ്ഞാണു സീമ വ്യവസായപ്രമുഖരെ സമീപിക്കുകയും ചങ്ങാത്തത്തിലാവുകയും ചെയ്‌തത്‌.

അമ്മു, അബി എന്നീ പേരുകളും മാറിമാറി ഉപയോഗിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ രാഷ്‌ട്രീയനേതാവ്‌ സീമയുടെ സംഘവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച്‌ വര്‍ഷങ്ങളായി ഇത്തരം ബ്ലാക്ക്‌മെയില്‍ സംഘങ്ങള്‍ പെരുകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇത് ക്യാമറയില്‍ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തുന്നതുമാണ് ഇവരുടെ രീതി.

ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട ശേഷം ബിജു കര്‍ണ്ണനില്‍ നിന്ന് സീമ കടമായി വാങ്ങിയത് ആറു ലക്ഷം രൂപയായിരുന്നു. ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വാങ്ങിയത് 40 ലക്ഷത്തിലേറെയും. ഇത് നല്‍കിയ ശേഷവും തട്ടിപ്പ് തുടരുകയായിരുന്നു. ഫെയ്‌സ് ബുക്കിലെ ചാറ്റും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും അടക്കമാണ് ബിജു കര്‍ണ്ണന്‍ പരാതി നല്‍കിയത്. ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയായ ബിജു കര്‍ണ്ണനില്‍ നിന്ന് സീമ കടമായി വാങ്ങിയത് ആറു ലക്ഷം രൂപയായിരുന്നു.

ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വാങ്ങിയത് 40 ലക്ഷത്തിലേറെയും. ഇത് നല്‍കിയ ശേഷവും തട്ടിപ്പ് തുടര്‍ന്നു. ഫെയ്‌സ് ബുക്കിലെ ചാറ്റും ബാക്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും അടക്കമാണ് ബിജു കര്‍ണ്ണന്‍ പരാതി നല്‍കിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പായിട്ടും പരാതിയുമായി മുന്നോട്ട് പോകാന്‍ നിറപറയുടെ എല്ലാമെല്ലാമായ ബിജു കര്‍ണ്ണന്‍ തീരുമാനിച്ചതാണ് നിര്‍ണ്ണായകമായത്.

അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിന്‍ സീമയുടെ അടുത്ത സുഹൃത്തും. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടിക വിഭാഗക്കാര്‍ക്കെതിരായ ആക്രമണം തുടങ്ങിയ കേസുകള്‍ സീമക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്തു താമസിക്കുന്ന, പാലക്കാട് സ്വദേശിയായ മറ്റൊരു യുവതിയേയും പൊലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി.

ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച്‌ പണം തട്ടാനും ശ്രമിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ചില യുവനേതാക്കളുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നുണ്ട്. പ്രതികളും കൂട്ടരും ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിശദമായ അന്വേഷണം നടക്കും.